Education Kerala News

വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ; യുഐഡി ഇല്ലാത്തവരെ പരിഗണിക്കില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ (ജൂൺ 10, ചൊവ്വാഴ്ച) നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളുകൾ തുറന്നിട്ടുള്ള ആറാം പ്രവൃത്തി ദിനമായ നാളെയാണ് കണക്കെടുപ്പ് നടത്തുന്നത്.

കഴിഞ്ഞ ജൂൺ 2നാണ് സ്‌കൂളുകൾ തുറന്നത്. കണക്കെടുപ്പ് വൈകിട്ട് 5 മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ, അതിനുശേഷം ലഭിക്കുന്ന വിവരങ്ങൾ തസ്തിക നിർണ്ണയത്തിൽ പരിഗണിക്കില്ല. യുഐഡി ഇല്ലാത്ത വിദ്യാർത്ഥികളെ കണക്കിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. കണക്ക് ഓൺലൈൻ വഴിയാണ് ശേഖരിക്കുന്നത്.

കണക്കെടുപ്പിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ ഉണ്ടായാൽ അതിന് പൂർണ്ണമായ ഉത്തരവാദിത്വം സ്കൂൾ പ്രധാനാധ്യാപകനായിരിക്കും വഹിക്കേണ്ടത്, എന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഇതിനൊപ്പം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രത്യേക അസംബ്ലികളും വിപുലമായ പ്രോജക്ടുകളും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനം പരാതികള്‍ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞതവണ വര്‍ധിപ്പിച്ച ബാച്ചുകളും സീറ്റുകളും ചേര്‍ത്താണ് ഇത്തവണ അഡ്മിഷന്‍ ആരംഭിച്ചത്. ഇത്തവണത്തെ പ്രവേശനം ആരംഭിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ പ്രധാനാധ്യാപകനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *