കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) തയ്യാറാക്കിയ സമഗ്രമായ പഠന റിപ്പോർട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 16 ക്ഷേമ ബോർഡുകളുടെ സാമൂഹിക സുരക്ഷാ വ്യാപ്തിയെക്കുറിച്ചാണ് കിലെ ഈ പഠനം നടത്തിയത്. സംസ്ഥാനത്തെ അസംഘടിത മേഖലയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയൊരു കൈത്താങ്ങായി നിലകൊള്ളുന്ന ക്ഷേമ ബോർഡുകൾ നമ്മുടെ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ലാണെന്ന് മന്ത്രി പറഞ്ഞു. Read More…
Tag: v sivankutty
സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ ആരംഭിക്കും; പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകളും ആവേശവും നിറച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടക്കം കുറിക്കും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ഹയർ സെക്കൻഡറിയിൽ പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരുമാണ് പരീക്ഷയ്ക്ക് എത്തുന്നത്. ഗൾഫ് മേഖലയിലെയും Read More…
മാതൃഭാഷയ്ക്ക് സംസ്ഥാനത്തിന്റെ കൈത്താങ്ങ്; മലയാളത്തിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് സ്കോളർഷിപ്പ്
തിരുവനന്തപുരം: മാതൃഭാഷയ്ക്ക് സംസ്ഥാനത്തിന്റെ കൈത്താങ്ങ്. പത്താം ക്ലാസിൽ മലയാളത്തിൽ ഉയർന്ന മാർക്ക് നേടുകയും ഹയർ സെക്കൻഡറി തലത്തിൽ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലയാള ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. പൊതുവിദ്യാഭ്യാസ രംഗത്ത് നിരവധി പുരോഗമനപരമായ Read More…
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗൾഫിലെയും കേരളത്തിലെയും ചില വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ പരിഗണിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ എത്രയും വേഗം പ്രഥമാധ്യാപകരുടെ Read More…
വികസനപരമായ തൊഴിൽ സംസ്‌കാരത്തിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി ശിവൻകുട്ടി
വികസനപരമായ തൊഴിൽ സംസ്‌കാരം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് തൊഴിൽ-നൈപുണ്യ വകുപ്പ് മന്ത്രിവി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം (2024) വിതരണം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, മിനിമം വേതനം വ്യാപകമായി നടപ്പിലാക്കിയതും തൊഴിലിടങ്ങളിലെ ‘ഇരിപ്പിടവകാശം’ പോലുള്ള ചരിത്രപരമായ തീരുമാനങ്ങളും സംസ്ഥാനത്തിന്റെ അഭിമാന നേട്ടങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും കേരളം മുന്നിലാണെന്നും Read More…
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 13 വരെ നടക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് Read More…
വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നും ശിവന്‍കുട്ടി അറിയിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുകളില്‍ ഉണ്ടായിരുന്ന വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പഠന ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് ചടങ്ങില്‍ നിവേദനം Read More…
32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി വഴി 4000 കോടിയുടെ നിക്ഷേങ്ങള്‍ സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിഭാവനം ചെയ്ത പദ്ധതികളില്‍ 629 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ 32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരി10നകം നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ റോബോട്ടിക്സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവന്‍ ഹൈസ്‌കൂളുകളിലേക്കും’കൈറ്റ്’വഴി ഫെബ്രുവരിയില്‍2500അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ നല്‍കും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്മെന്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ Read More…
ലേബര്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യും: വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡ് കേരളത്തില്‍ ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി ലേബര്‍ കോഡ് നടപ്പിലാക്കുന്നെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ അടിയന്തരയോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യൂണിയനുകളുടെ അഭിപ്രായം കേട്ടശേഷമേ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂ. ഈ വിഷയത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധക്ഷണിക്കുന്നതിനായി തിരുവനന്തപുരത്ത് ഡിസംബര്‍ 19ന് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കും. രാജ്യത്തെ Read More…
സിപിഐ വീണ്ടും ഉടക്കി, ഒടുവില്‍ പിഎം ശ്രീ മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത്
തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ വൈകുന്നതിനെതിരെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്തയച്ചത്. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പിട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു. കൂടിയാലോചനകള്‍ ഇല്ലാതെയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും ആര്‍എസ്എസ് അജണ്ട ഒളിച്ചുകടത്തുകയാണ് പിഎം ശ്രീയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സിപിഐ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ കടുത്ത നിലപാട് എടുത്തതോടെ Read More…







