Business Economy Kerala News

സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് ₹55 വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 55 രൂപ ഉയർന്ന് 13,285 രൂപ ആയി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില 1,06,280 രൂപ ആയി.

18 കാരറ്റ് സ്വർണം ഗ്രാമിന് 10,915 രൂപ ആണ് ഇന്നത്തെ വില. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 87,320 രൂപ നൽകണം.

അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും എട്ട് ഗ്രാം വെള്ളിക്ക് 1,920 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *