ഇപ്പൊ നമ്മുടെ മുന്നിൽ നടന്ന സംഭവവികാസങ്ങളിൽ നിന്ന് നമ്മുടെ നേതൃത്വം നന്നായി പാഠം ഉൾകൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടം ആണ്. NEET വിഷയത്തിൽ ജാഗ്രത കുറവ് സംഭവിച്ചു എന്നത് സത്യം ആണ്. ഒരു വകുപ്പിന് കീഴിൽ ഒരു പ്രശ്നം സംഭവിച്ചാൽ അതിന്റെ ഗൗരവം വലുതാണെങ്കിൽ അത് ആരുടെ ശ്രദ്ധ കുറവാണെങ്കിലും ശരി ആ വകുപ്പ് നോക്കുന്ന മന്ത്രി രാജിവെച്ച് മാറി നിൽക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മൂല്യബോധം ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ നിലപാട്. അത് ഇവിടെ ചെയ്തില്ല. പകരം മറ്റ് അരാഷ്ട്രീയ വാദികൾക്കും ദേശ വിരുദ്ധ ശക്തികൾക്കും ആൾ ആകാൻ അവസരം ഉണ്ടാക്കി കൊടുത്തു. ഇതാണ് ഇവിടെ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് പറ്റിയ തെറ്റ്. ഇത്തരം ജാഗ്രത കുറവ് ഇനി സംഭവിക്കാൻ പാടില്ല. തെറ്റ് തെറ്റ് തന്നെയാണ്. ഇത് പോലെ അയോദ്ധ്യാക്ഷേത്രത്തിൽ സാമ്പത്തിക കുംഭകോണങ്ങളുടെ കാര്യത്തിലും അതേല്പിച്ച ആളുകളുടെ കാര്യത്തിൽ ജാഗ്രത കുറവ് ഉണ്ടായി. എന്ത് കൊണ്ടാണ് ഇങ്ങനെ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ ഈ ഭരണത്തിലും ഉണ്ടാകുന്നത്. നന്നായി ശുദ്ധികലശം ചെയ്തേ മതിയാകൂ ഈ വ്യവസ്ഥ മുഴുവൻ. ഇല്ലെങ്കിൽ വഴിയേ പോകുന്ന കുണ്ടന്മാർ അതും കുത്തി പൊക്കി ഒരിടത്തിരുന്നാൽ വകതിരിവ് ലവലേശം ഇല്ലാത്ത ബഹുഭൂരിപക്ഷം വരുന്നവരും ഒപ്പം കൂടും..
പിന്നെ ഇതൊക്കെ തന്നെ സംഭവിക്കും…അത് കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക… പണ്ടത്തെ തഴമ്പും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ല.. ഉണർന്നു വേണ്ടിടത്ത് വേണ്ടപോലെ ഉണർന്നു പ്രവർത്തിക്കുക… നീതിയുക്തമായി…
ഏറ്റവും എളുപ്പത്തിൽ വഴിതെറ്റിക്കാൻ പറ്റുന്ന യുവതലമുറയുടെ സാമൂഹിക ബോധത്തെ വേണ്ട രീതിയിൽ address ചെയ്തില്ലെങ്കിൽ അരാജകത്വത്തിലേക്കു നമ്മുടെ ഭാരതം വഴുതി വീഴും… ഈ ഉത്തരവാദിത്വമാണ് സംഘ ബിജെപി നേതൃത്വത്തിനുള്ളത്.. ഇതിനു പുതു തലമുറയുടെ വികാര വിചാരങ്ങളെ, (അത് ബാലിശമാണെങ്കിൽ പോലും) address ചെയ്തേ പറ്റൂ. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ രാഷ്ട്ര വിരുദ്ധ ശക്‌തികൾ മുതലെടുക്കും.



