ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുകയാണ്. പല തരത്തിലുള്ള മാറ്റങ്ങളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അവ ഏതെക്കെയാണെന്ന് നോക്കാം.
- എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ടു സ്റ്റെപ് ഒതന്റിക്കേഷന്‍ ഉണ്ടാകും. ഇടപാട് നടക്കുന്ന ഉപകരണം കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക.
- എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ പോയിന്റ് റെഡീം ചെയ്യാന്‍ ചുരുങ്ങിയ പരിധി 4000 ആണ്. റുപേ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് വിമാനത്താവളത്തിലും റെയില്‍വേ ലോഞ്ചുകളിലും സൗജന്യ പ്രവേശനം ഇനി മുതല്‍ ഉണ്ടായിരിക്കുന്നതല്ല.
- യുപിഐ ആപ്പ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള രീതി അവലംബിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ പ്ലാറ്റിനം, സെലക്ട്, ഗോള്‍ഡ്, ഡെബിറ്റ് കാര്‍ഡുകളില്‍ ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക പരിധി കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ കഴിയുന്ന കാര്‍ഡുകാര്‍ക്ക് ഇനി മുതല്‍ 50,000 രൂപയും ഒന്നര ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നവര്‍ക്ക് 75,000 രൂപയുമായാണ് നിജപ്പെടുത്തിയത്.
- ഫാസ്ടാഗ് തുക വര്‍ധിപ്പിച്ചു. വാര്‍ഷിക പാസിന്റെ ഫീസ് 3000 രൂപ ഉണ്ടായിരുന്നത് ഇനി 3,075 രൂപയായി അടക്കേണ്ടി വരും.
- ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന നേട്ടത്തിന് മൂലധനനേട്ട നികുതി ഏര്‍പ്പെടുത്തി. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് വിഭാഗത്തില്‍ ഓഹരിക്കൈമാറ്റനികുതി ഉയരും.
- പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ക്ക് ജനന തിയതി തെളിയിക്കുന്നത് ഉള്‍പ്പെടയുള്ള രേഖകള്‍ ആവശ്യമായി വരും. ആധാര്‍ നല്‍കിയാല്‍ മാത്രം പാന്‍ കാര്‍ഡ് ഇനി ലഭിക്കില്ല.
- ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കി റീഫണ്ടിന് അപേക്ഷിക്കാന്‍ പുതിയ സമയക്രമം നിജപ്പെടുത്തി. 72 മണിക്കൂര്‍ മുമ്പ് മാത്രം റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും ലഭിക്കും. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കില്‍ 25 ശതമാനം തുക നഷ്ടമാകും. 24 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് റദ്ദാക്കുന്നത് എങ്കില്‍ പകുതി തുക മാത്രമേ റീഫണ്ടായി ലഭിക്കുകയുള്ളൂ.
- പുതിയ ആദായനികുതി നിയമം പ്രാബല്യത്തില്‍ വരും. സ്രോതസിലെ നികുതി സംബന്ധിച്ച് തൊഴില്‍ദാതാവ് നല്‍കുന്ന ഫോം 16ന് പകരം ഫോം 130 ആയിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഫോം 16 A എന്നതിനെ 131 ആക്കും.





