Kerala News Politics

പദ്മജ വേണുഗോപാലിന് പിന്തുണ ശക്തമാക്കി തൃശ്ശൂരിൽ ജനകീയ മുന്നണിയുടെ കൺവെൻഷൻ

തൃശ്ശിവപേരൂർ ജനകിയ മുന്നണി എൻഡിഎ തൃശ്ശൂർ നിയോജക മണ്ഡലം സ്ഥാനാർഥി പദ്മജ വേണുഗോപാലിൻ്റെ വിജയത്തിന് വേണ്ടി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തി. ചടങ്ങിൽ തൃശൂർ നിയോജകമണ്ഡലത്തിലെ 350 ഓളം പ്രവർത്തകർ പങ്കെടുത്തു. മഹാരാഷ്ട്ര എംഎൽഎ സി ശ്രീകാന്ത് ഭാരതി ഉൽഘാടനം ചെയ്തു. മുന്നണി ചെയർമാൻ സുരേഷ് കുഴുപ്പിള്ളിയാണ് അധ്യക്ഷത വഹിച്ചത്. ജില്ല കൺവീനർ രാജീവ്‌ പേരമംഗലത് ഹാരം അണിയിച്ചു പദ്മജ വേണുഗോപലിനെ സ്വീകരിച്ചു. ബി. ജെ. പി ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ. ഹരി, സൗമ്യ രാജീവ്, ഒമാന സുരേന്ദ്രൻ, സുമേഷ് കേശവൻ, മോഹനൻ ദെവസം പറമ്പിൽ,ഷാജഹാൻ റാവുത്തർ, ജോയ് സി. പി,രമ്യ രാജൻ, സ്മിത ചിട്ടിശ്ശേരി, ഹുസൈൻ ഓമശ്ശേരി, മണികണ്ഠൻ പൂങ്കുണം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *