India News

ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു


അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. AN 32 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് തകര്‍ന്നത്. അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാണ് അപകടം ഉണ്ടായത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.
വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നതെന്നും വിവരമുണ്ട്. അടിയന്തര സേന സംഘം പ്രദേശത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണെന്ന് വ്യോമസേന വ്യക്തമാക്കി.
മാസങ്ങള്‍ക്ക് മുമ്പ് ഇങ്‌ലോങ് ഇകോപ്പി ഹില്ലില്‍ ഐഎഎഫ് സുഖോയ് 30 MKI തകര്‍ന്നു വീണിരുന്നു. ഈ സ്ഥലത്ത് നിന്ന് അറുപത് കിലോമീറ്റര്‍ അകലെയാണ് നിലവില്‍ അപകടമുണ്ടായ എയര്‍ബേസ് സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *