ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. നിപ ഗൗരവമായി കാണേണ്ട വിഷയമാണ്. അതിനെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നും അത്യന്തം ശോചനീയമായ അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ആരോഗ്യമേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല, അത്യന്തം ശോചനീയമായ അവസ്ഥയാണുള്ളത്. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തുവെന്നും പരിശോധിക്കണം.’ പിണറായി വിജയന്‍ പറഞ്ഞു.




