ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയിലെന്ന് വ്യോമയാന സഹമന്ത്രി. ജൂണ്‍ പതിനാറിന് ശേഷം 51 കമാന്‍ഡര്‍മാര്‍ ഉള്‍പ്പടെ 112 പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയിലാണെന്ന് സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എയര്‍ ഇന്ത്യ അപകടത്തിന് ശേഷം പൈലറ്റുമാര്‍ കൂട്ട അവധിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ജയപ്രകാശ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി മുരളീധരന്‍ മൊഹോള്‍ ലോക്‌സഭയെ രേഖാമുലം ഇക്കാര്യം അറിയിച്ചു. അപകടത്തിന് ശേഷം പൈലറ്റുമാരുടെ മെഡിക്കല്‍ ലീവിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായതും 112പേര്‍ അവധിയിലാണെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 51 Read More…
Tag: plane crash
അഹമ്മദാബാദ് വിമാനാപകടം: ക്യാപ്റ്റൻ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; പൈലറ്റുമാരെ അപകീർത്തിപ്പെടുത്തുന്ന ശ്രമമെന്ന് സംഘടന
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ Read More…
അഹമ്മദാബാദ് വിമാന ദുരന്തം: ‘എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായ നിലയിൽ’; പക്ഷി ഇടിച്ചില്ലെന്ന് പ്രാഥമിക അന്വേഷണം
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. Read More…
കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു; മരിച്ചവരിൽ ഒരു മലയാളിയും
വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥി. കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ Read More…
ബിജെപി സിറ്റി ജില്ല ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് ആദരാഞ്ജലി അർപ്പിച്ചു
ബിജെപി സിറ്റി ജില്ല ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ദീപം തെളിയിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ ടോണി ചാക്കോള അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, മുഖ്യപ്രഭാഷണം നടത്തി.മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ, ഫെബിൻ കെ Read More…
അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചു; മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്, മരണസംഖ്യ 294 ആയി
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് പുറമേ, ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും സമിതി പരിശോധിക്കും. ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, വിമാനമെയിന്റനന്‍സ് രേഖകള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ലോഗ്, സാക്ഷികളുടെ മൊഴികള്‍ തുടങ്ങിയ എല്ലാ പ്രധാന രേഖകളും സമിതി വിലയിരുത്തും. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി Read More…
അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് AI171 വിമാനം ദാരുണമായ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മരണം 265 ആയി. ബോയിങ് 787-8 ഡ്രീംലൈനര്‍ മോഡലിലുള്ള വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാളൊഴികെ മുഴുവന്‍പേരും മരിച്ചതായാണ് സ്ഥിരീകരിച്ചത്. രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷാണ്. എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തേക്കുപോയ വിശ്വാസ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം വീണ സ്ഥലത്ത് ഉണ്ടായിരുന്ന അഞ്ച് Read More…





