Business Economy Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഗ്രാമിന് ₹395 കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് ₹395 കുറഞ്ഞതോടെ ആഭരണ പ്രേമികള്‍ക്കും നിക്ഷേപകര്‍ക്കും ആശ്വാസമായി.

ഇന്നത്തെ നിരക്കുപ്രകാരം 916 ഹാള്‍മാര്‍ക്ക് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹13,645 ആയി. എട്ട് ഗ്രാമിൻ്റെ (ഒരു പവന്‍) വില ₹1,09,160 ആണ്.

18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹11,270 ആയി കുറഞ്ഞു. എട്ട് ഗ്രാമിന് ₹90,160യാണ് വില.

അതേസമയം വെള്ളിയുടെ വില ഗ്രാമിന് ₹250യും എട്ട് ഗ്രാമിന് ₹2,000യുമാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ സമീപനത്തിലെ വ്യതിയാനങ്ങളുമാണ് സ്വര്‍ണവിലയിലെ ഈ ഇടിവിന് കാരണമായതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. വില കുറഞ്ഞതോടെ ആഭരണ വിപണിയില്‍ സ്വർണം വാങ്ങിക്കാനെത്തുന്നവർ വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *