സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ഇനി മുതല്‍ 52 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ ട്രോളിംഗ് ബാധിക്കില്ല.
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി നീണ്ടകാര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരത്തിനും നങ്കൂരമിടുന്നതിനും നിരോധനമേര്‍പ്പെടുത്തും.





