കേരള നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം സിപിഐഎം നേതൃത്വത്തിനെതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തികഞ്ഞ പരാജയമായി എന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഉണ്ടായ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗോവിന്ദന് കഴിഞ്ഞില്ലെന്നും പകരം ഭാര്യ മത്സരിക്കുന്ന കണ്ണൂരിലേക്കാണ് ശ്രദ്ധ കൊടുത്തതെന്നുമാണ് വിമര്‍ശനമുണ്ടായത്.
ജില്ലാ സെക്രട്ടറിയാകാന്‍ കഴിവുള്ള നേതാക്കളൊന്നും ഇല്ലെന്ന് എംവി ഗോവിന്ദന്‍ മുമ്പ് പരാമര്‍ശിച്ചിരുന്നു. തങ്ങളെ യോഗ്യരല്ലെന്ന് പറയാന്‍ എംവി ഗോവിന്ദന് എങ്ങനെ കഴിയുമെന്നും എംവി ഗോവിന്ദന്‍ എപ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതെന്ന് തങ്ങള്‍ക്കറിയാമെന്നും പ്രതിനിധികള്‍ പ്രതികരിച്ചു.
അതെസമയം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ മേയറെന്ന നിലയില്‍ പ്രവര്‍ത്തിച്ച് അവമതിപ്പ് ഉണ്ടാക്കിയെന്ന് വി ശിവന്‍കുട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ശിവന്‍കുട്ടിയോടൊപ്പം ആര്യാ രാജേന്ദ്രനെ കാറില്‍ കയറ്റിയതോടെ ഒരുപാട് സ്ത്രീകള്‍ എതിര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. 1400 ലീഡ് പ്രതീക്ഷിച്ച ബൂത്തില്‍ നിന്നും കേവലം അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




