India News

നോർഡിക് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ഐസ്ലാൻഡ്, ഡെന്മാർക്ക് എന്നീ നോർഡിക് രാജ്യങ്ങളുടെ നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ചകൾ നടന്നത്.

ഐസ്‌ലാൻഡ് പ്രധാനമന്ത്രി ക്രിസ്ട്രൂൻ ഫ്രോസ്റ്റഡോട്ടിർ, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോ, ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡെറിക്സെൻ എന്നിവരുമായി മോദി ചർച്ച നടത്തി.

ഊർജം, സുസ്ഥിര വികസനം, വ്യാപാരം, നവീകരണം, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളാണ് ചർച്ചയായത്.

Leave a Reply

Your email address will not be published. Required fields are marked *