Kerala News

മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി


മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.. രാത്രി ഏട്ടുമണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്രദർശനം. ബംഗളൂരുവിൽ നിന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി തൃശൂർ കയ്പമംഗലത്തെ കൺവൻഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *