Growth Kerala News

വയനാട് തുരങ്കപാത നിര്‍മ്മാണം വേഗത്തിലാക്കി


വയനാട് അതിവേഗം എത്തിച്ചേരുന്നതിനുള്ള ആനക്കാപൊയില്‍-കള്ളാടി-തുരങ്കപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തിയതിന് ശേഷമാണ് നിര്‍മ്മാണം വേഗത്തിലാക്കിയത്. സ്റ്റേറ്റ് എക്‌സ്‌പെര്‍ട് അപ്രൈസര്‍ കമ്മിറ്റിയോടൊപ്പം കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. ന്യൂ ഓസ്ട്രിയന്‍ ടണലിങ് എന്ന രീതിയാണ് തുരങ്കപാത നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ചുറ്റുമുള്ള പാറയുടെ സ്വാഭാവിക ശക്തിക്കനുസരിച്ച് പ്രാഖമിക പിന്തുണയായി നിലത്തിനെ തന്നെ ആശ്രിയിക്കുന്ന രീതിയാണിത്. പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളെല്ലാം എടുത്താണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
അതെസമയം 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. തുരങ്കത്തിന്റെ ഇരുഭാഗത്ത് നിന്നും ഒരേസമയം തുരക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *