ന്യൂഡൽഹി: വനിതാ ടി20 ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ടീമിന്റെ നേട്ടം രാജ്യത്തിന് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. യുവതലമുറയ്ക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും ഇന്ത്യൻ ടീം വലിയ പ്രചോദനമാണെന്ന് സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പിൽ മുർമു വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ നേട്ടങ്ങളും വിജയഗാഥകളും ടീം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഞായറാഴ്ച ദുബായിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് റെക്കോർഡോടെ എട്ടാം ടി20 Read More…
Tag: asia cup
ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഫൈനലിൽ എതിരാളികളെ 4-1ന് തകർത്തു ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വിജയം ശ്രദ്ധേയമായ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവതാരങ്ങളുടെ അപാരമായ കഴിവാണ് ഈ നേട്ടത്തിലൂടെ പ്രകടമായതെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിലെ മുഴുവൻ അംഗങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്. തോൽവിയറിയാത്ത മികച്ച പ്രകടനത്തിലൂടെ ഏഷ്യാ കപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനേയും Read More…
ഏഷ്യാകപ്പ് ഇന്ത്യക്ക്; പാകിസ്ഥാനെ തകർത്തു
ദുബൈ:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു. തിലക് വർമയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തിൽ അഭിഷേക് വർമയെയും ശുഭ്മാൻ ഗില്ലിനെയും സൂര്യകുമാർ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന Read More…
ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് പരിഗണിക്കുന്നത്. അതൊരു മത്സരമല്ലേ, നടക്കട്ടെ എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അഭിപ്രായപ്പെട്ടു. ഈ Read More…





