India International Kerala News Politics Sports

വനിതാ ടി20 ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: വനിതാ ടി20 ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ടീമിന്റെ നേട്ടം രാജ്യത്തിന് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

യുവതലമുറയ്ക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും ഇന്ത്യൻ ടീം വലിയ പ്രചോദനമാണെന്ന് സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പിൽ മുർമു വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ നേട്ടങ്ങളും വിജയഗാഥകളും ടീം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഞായറാഴ്ച ദുബായിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് റെക്കോർഡോടെ എട്ടാം ടി20 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *