ന്യൂഡൽഹി: വിനായക ചതുർത്ഥി ആഘോഷിക്കുന്ന ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെയെന്നും രാജ്യം തുടർച്ചയായി പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തടസ്സങ്ങൾ നീക്കുന്ന ഗണപതിയെ ആരാധിക്കുന്ന ഈ പുണ്യദിനം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജവും ഉത്സാഹവും നിറയ്ക്കട്ടെയെന്ന് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
“ഗണപതി ബപ്പാ മോറിയ” എന്ന് കുറിച്ചുകൊണ്ടാണ് മോദി ആശംസകൾ നേർന്നത്.





