2026 സെപ്റ്റംബർ മാസം 11 ന് വെള്ളിയാഴ്ച തിരുവനന്തപുരം കള്ളിയൂർ വള്ളംകോട് സ്ഥിതിചെയ്യുന്ന ഹെഗ്‌ഡെവാർ സ്മാരക മന്ദിരത്തിൽ വച്ചു നടന്ന ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാ സംഘ് കേരള സംസ്ഥാന സമിതി യോഗം, സർവീസ് പെൻഷൻകാരോട് സർക്കാർ വച്ചു പുലർത്തുന്ന അവഗണനക്കെതിരെ 2026 ഒക്ടോബർ മാസം 29 ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ 1 മണി വരെ തിരുവനന്തപുരം സെക്രെട്ടറിയറ്റ് ന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചു.
BRPMS ദേശീയ പ്രസിഡന്റ് സുരേഷ് സി എച്ഛ് യോഗം ഉൽഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് എം വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ ശ്രീകണ്ഠൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി പ്രസന്ന ജി പിള്ള നന്ദിയും രേഖപ്പെടുത്തി. സുധീരചന്ദ്രൻ നായർ, പ്രദീപ്കുമാർ, രാമരാജൻ, രഘുവർമ്മ, വിജയകുമാരൻ നായർ, ഗീതമണി, ബീന, ഡോക്ടർ കരുണൻ കണ്ണൻപൊയിലിൽ,അനിൽകുമാർ, വേണുഗോപാലൻ, രാജീവൻ, കെ വിജയകുമാർ, കേശവൻ നായർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.




