India International News Politics

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഭൂട്ടാൻ സന്ദർശനം തുടങ്ങി

ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഭൂട്ടാനിലെത്തി. ഇന്ത്യയിലെയും ഭൂട്ടാനിലെയും തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 14 മുതൽ 16 വരെയുള്ള സന്ദർശനം.

തിങ്കളാഴ്ച തിംഫുവിൽ ഭൂട്ടാൻ രാജാവുമായി ഗ്യാനേഷ് കുമാർ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 15ന് പാരോയിലെ ജിഗ്മെ സിങ്യേ വാങ്ചുക് സ്കൂൾ ഓഫ് ലോയിൽ നടക്കുന്ന ഭൂട്ടാൻ ദേശീയ വോട്ടേഴ്‌സ് ദിനാഘോഷത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും.

സെപ്റ്റംബർ 16ന് തിംഫുവിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. സന്ദർശനം ഇരുരാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തമ്മിലുള്ള സ്ഥാപനതല സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *