ന്യൂഡൽഹി: എഞ്ചിനീയേഴ്‌സ് ഡേയോടനുബന്ധിച്ച് രാജ്യത്തെ എഞ്ചിനീയർമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. മികച്ച നാളേക്കായി നിർമാണം, നവീകരണം, പരിഹാരങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ എഞ്ചിനീയർമാർ നൽകുന്ന സംഭാവനകളേയും പ്രധാനമന്ത്രി പ്രശംസിച്ചു.
എഞ്ചിനീയറിങ് രംഗത്തെ പ്രതിഭയും രാഷ്ട്രനിർമാണത്തെക്കുറിച്ചുള്ള ദീർഘവീക്ഷണവും തലമുറകളായി എഞ്ചിനീയർമാർക്ക് പ്രചോദനമായി തുടരുന്ന സർ എം. വിശ്വേശ്വരയ്യയെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
“മികച്ച നാളെ നിർമിക്കുകയും നവീകരിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന എല്ലാ പ്രഗത്ഭരായ എഞ്ചിനീയർമാർക്കും എഞ്ചിനീയേഴ്‌സ് ഡേ ആശംസകൾ,” പ്രധാനമന്ത്രി സമൂഹമാധ്യനമമായ എക്‌സിൽ കുറിച്ചു.





