ബി ജെ പി ജില്ല പ്രസിഡണ്ട് കെ.കെ.അനീഷ് കുമാറിനെതിരെ പോലീസ് കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബി ജെ പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മേഖല വൈസ് പ്രസി.ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു.സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. രഘുനാഥ് സി.മേനോൻ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഐനിക്കുന്നത്ത്,ദിനേശ് കുമാർ കരിപ്പേരിൽ, വിപിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, സുശാന്ത് ഐനിക്കുന്നത്ത്, മനു പള്ളത്ത് ,ഷാജൻ ദേവസ്വം പറമ്പിൽ, സി.സത്യ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
Related Articles
എസ്എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും Read More…
നവീകരിച്ച താണിക്കുടം ക്ഷേത്രകുളം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു
താണിക്കുടം: കേരള ലാന്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് 2022-23 ആന്വൽ പ്ലാനിൽ ഉൾപ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താണിക്കുടം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.താണിക്കുടം പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. താണിക്കുടം പുഴയോട് ചേർന്നുള്ള താണിക്കുടം ക്ഷേത്രകുളം സഹസ്ര സരോവർ പദ്ധതി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ നടത്തിയത്. പദ്ധതിയ്ക്കായി 41.04 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. Read More…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ആവർത്തിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സർക്കാരിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാൻ ഒറ്റതിരഞ്ഞെടുപ്പിലൂടെ സാധിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ Read More…