കോഴിക്കോട്: ലോക്സഭയിൽ ഹിന്ദു വിരുദ പരാമർശനം നടത്തിയ രാഹുൽ ഗാന്ധി പ്രസ്താവന പിൻവലിച്ച് രാജ്യത്തോടും ഹിന്ദു സമൂഹത്തോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കിഡ്സൻ കോർണർ പരിസരത്ത് സായാഹ്ന ധർണ്ണയും രാഹുൽ ഗാന്ധിയുടെ കോലവും കത്തിച്ചു. വിവിധ പ്രസ്താവനയെ പിന്തുണച്ച മാതൃഭൂമി ദിനപത്രവും അഗ്നിക്കിരയാക്കി. പ്രതിഷേധ ധർണ്ണ ചെയർമാൻ എ. എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുകയും ലോകസഭയയെ അപമാനിക്കുകയും ചെയ്ത രാഹുൽ ഗാന്ധി രാജ്യത്തിന്റെ സംസ്ക്കാരമായ ഹിന്ദുത്വത്തിൻ്റെ അടിവേര് അറക്കാനുള്ള ചില അന്താരാഷ്ട്ര ഗൂഡാലോചനയുടെ മുഖ്യകണ്ണിയും ചാരനുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കോലവും മാദ്ധ്യമ ധർമ്മം അനുഷ്ടിക്കാതെ രാഷ്ട്രീയക്കാരുടെ ഏജൻ്റായി പ്രവർത്തിക്കുന്ന മാതൃഭൂമി പത്രവും അഗ്നിക്കിരയാക്കി. അതിൽ ജിത്ത് സ്വാഗതം പറഞ്ഞു സംസ്ഥാന സമിതി അംഗമായ ഉണ്ണികൃഷ്ണൻ കരിപ്പാലി മുഖ്യ പ്രഭാഷണം നടത്തി. ശശി ആർട്ടിസ്റ്റ്, ഷെട്ടി സുന്ദരൻ, സി.കെ വേലായുധൻ, ശ്രീകല,ശോഭ അയ്യർ, രത്നകല, തങ്കം, ശ്യാമള എന്നിവർ നേതൃത്ത്വം നൽകി. എൻ എം ഷനൂപ് നന്ദി പറഞ്ഞു
Related Articles
ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും റിട്ടയർ ചെയ്ത V K ഉഷാകുമാരി
ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും റിട്ടയർ ചെയ്ത ശ്രീമതി V K ഉഷാകുമാരിക്ക് സ്റ്റാഫംഗങ്ങൾ എല്ലാവരും ചേർന്ന് യാത്രയയപ്പ് നൽകി. സ്ഥാപന മേധാവി Dr D സുധാകർ ഉപഹാരം സമർപ്പിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് Dr വീ.സി.ദീപ്, അസിസ്റ്റൻറ് ഡയറക്ടർ (ബയോകെമിസ്ട്രി) Dr എൻ തമിഴ് ശെൽവം, ശ്രീ ഉമേശൻ നമ്പൂതിരി, ശ്രീ ടി എൻ വേണുഗോപാലൻ, ശ്രീമതി ടിസി ജോസഫ്, ശ്രീമതി സിനി പോൾ, ശ്രീ തിരുപ്പതയ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. Read More…
വയനാട് ദുരന്തം: സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് Read More…
യുവാക്കൾ വിദേശത്തേക്കു പോകുന്നതു ബ്രെയിൻ ഡ്രെയിനല്ല, കഴിവുകളുടെ ദൃഷ്ടാന്തം: മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുകൾ ഇല്ലാത്തതോ മാന്യമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്നു പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാർ ആക്ഷേപിക്കാറുണ്ട്. നമ്മുടെ Read More…