Kerala News

‘ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണ്’; ആന എഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതു ക്രൂരതയും ദുരിതവുമാണെന്ന് വ്യക്തമാക്കി, കേരള ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചു. “തിമിംഗലം കരയിൽ ജീവിക്കുന്നതിനല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം, അല്ലെങ്കിൽ അതിനെയും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുമായിരുന്നെന്നും” കോടതി പറഞ്ഞു.

ആനകളെ ചങ്ങലകളിൽ ബന്ധിച്ച് മണിക്കൂറുകളോളം നിർത്തുകയും, തിരിഞ്ഞുനോക്കാൻ പോലും ഇടമില്ലാതെ നിർബന്ധിതരാക്കുകയും ചെയ്യുന്നത് മനുഷ്യന്റെ അഹന്തയുടെ ഉദാഹരണമാണെന്നാണ്. ഇതെല്ലാം ആചാരമല്ല, വ്യാജമായ ഭക്തിയും മനസ്സനുവദിക്കാത്ത വാശിയും മാത്രമാണ് ഇതിന് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു.

ക്ഷേത്രക്കമ്മിറ്റികളുടെ പരസ്പര മത്സരമാണ് ആന എഴുന്നള്ളിപ്പിനും വലിയ ആനകളെ പ്രകടിപ്പിക്കുന്നതിലുമുള്ള താൽപ്പര്യത്തിനും പ്രധാന കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാന ഉത്സവമായ മൂകാംബികയിൽ രഥം മാത്രമാണ് ഉപയോഗിക്കുന്നതെന്നും, ആന എഴുന്നള്ളിപ്പിനു ആചാരപരമായ ആധാരമില്ലെന്നും കോടതി വ്യക്തമാക്കി.

അടുത്ത ഉത്സവസീസണിന് മുമ്പ് നിയമനടപടികൾ വഴി നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ഹൈക്കോടതി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *