Agriculture Business Economy India Kerala News Politics

ആശങ്കയിലാഴ്ത്തി എൽനിനോ; ഭക്ഷ്യധാന്യ ഉൽപാദന ലക്ഷ്യം കുറച്ച് കേന്ദ്രം

ന്യൂഡൽഹി: എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടാകാവുന്ന കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത് 2026-27 വിളവെടുപ്പ് വർഷത്തേക്കുള്ള ഭക്ഷ്യധാന്യ ഉൽപാദന ലക്ഷ്യം കേന്ദ്ര സർക്കാർ കുറച്ചു. 373.93 ദശലക്ഷം ടൺ ആണ് പുതിയ ലക്ഷ്യം.

2025-26ൽ രാജ്യത്ത് 376.56 ദശലക്ഷം ടൺ ഭക്ഷ്യധാന്യമാണ് ഉൽപാദിപ്പിച്ചത്. ഇതിനെ അപേക്ഷിച്ച് പുതിയ ലക്ഷ്യം 2.63 ദശലക്ഷം ടൺ കുറവാണ്. അതേസമയം, 2025-26ൽ നിശ്ചയിച്ചിരുന്ന 362 ദശലക്ഷം ടൺ ലക്ഷ്യത്തേക്കാൾ ഉയർന്നതാണ് പുതിയ ലക്ഷ്യം.

2026-27ൽ ഖരീഫ് സീസണിൽ 196.21 ദശലക്ഷം ടണ്ണും റാബി സീസണിൽ 177.72 ദശലക്ഷം ടണ്ണും ഭക്ഷ്യധാന്യ ഉൽപാദത്തിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ചാണ് ഉൽപാദന ലക്ഷ്യം യാഥാസ്ഥിതികമായി നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *