ന്യൂഡൽഹി: എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടാകാവുന്ന കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത് 2026-27 വിളവെടുപ്പ് വർഷത്തേക്കുള്ള ഭക്ഷ്യധാന്യ ഉൽപാദന ലക്ഷ്യം കേന്ദ്ര സർക്കാർ കുറച്ചു. 373.93 ദശലക്ഷം ടൺ ആണ് പുതിയ ലക്ഷ്യം. 2025-26ൽ രാജ്യത്ത് 376.56 ദശലക്ഷം ടൺ ഭക്ഷ്യധാന്യമാണ് ഉൽപാദിപ്പിച്ചത്. ഇതിനെ അപേക്ഷിച്ച് പുതിയ ലക്ഷ്യം 2.63 ദശലക്ഷം ടൺ കുറവാണ്. അതേസമയം, 2025-26ൽ നിശ്ചയിച്ചിരുന്ന 362 ദശലക്ഷം ടൺ ലക്ഷ്യത്തേക്കാൾ ഉയർന്നതാണ് പുതിയ ലക്ഷ്യം. 2026-27ൽ ഖരീഫ് സീസണിൽ 196.21 ദശലക്ഷം ടണ്ണും റാബി സീസണിൽ Read More…
Tag: elnino
സൂപ്പർ എൽ നിനോ: ആഗോളതലത്തിൽ 4.51 ലക്ഷം അധിക മരണങ്ങൾക്ക് സാധ്യതയെന്ന് പഠനം
ന്യൂഡൽഹി: നിലവിലെ ‘സൂപ്പർ എൽ നിനോ’ പ്രതിഭാസത്തെ തുടർന്ന് അടുത്ത ആറ് മാസത്തിനിടെ ലോകത്ത് സാധാരണയേക്കാൾ 4.51 ലക്ഷം അധിക ചൂട് സംബന്ധമായ മരണങ്ങൾ ഉണ്ടായേക്കാമെന്ന് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം. ഇന്ത്യയിൽ ഇതേ കാലയളവിൽ ഏകദേശം 15,800 അധിക ചൂട് സംബന്ധമായ മരണങ്ങൾ ഉണ്ടായേക്കുമെന്നും പഠനം കണക്കാക്കുന്നു. കാലാവസ്ഥാ താപനില പ്രവചനങ്ങളും താപനിലയും മരണനിരക്കും തമ്മിലുള്ള ബന്ധവുമാണ് കണക്കുകൂട്ടലിനായി ഉപയോഗിച്ചതെന്ന് പഠനത്തിന്റെ സഹരചയിതാവ് എമിലി ഗ്രോവർ-കോപ്പെക് പറഞ്ഞു. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് Read More…



