Business Economy Growth India International Job News Politics science Technology

സ്മാർട്ട് ഖനനത്തിനൊരുങ്ങി കോൾ ഇന്ത്യ

ന്യൂഡൽഹി: സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനായി കൽക്കരി ഖനന മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ വ്യാപകമാക്കി കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഖനികളിൽ നടപ്പാക്കുന്നത്.

ഉയർന്ന ശേഷിയുള്ള ഖനന ഉപകരണങ്ങൾ, സ്ഫോടനരഹിത ഖനന സാങ്കേതികവിദ്യ, എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ, ജിപിഎസ് നിയന്ത്രിത വാഹന നിരീക്ഷണം എന്നിവയും കമ്പനി നടപ്പാക്കുന്നുണ്ട്. ഭൂഗർഭ ഖനനത്തിൽ കണ്ടിന്യുവസ് മൈനർ, ലോങ്‌വാൾ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിടുകയാണ് കോൾ ഇന്ത്യ.

കൽക്കരി നീക്കം സുഗമമാക്കുന്നതിനുള്ള ഫസ്റ്റ് മൈൽ കണക്റ്റിവിറ്റി പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത 92 പദ്ധതികളിൽ 46 എണ്ണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം ഏകദേശം 432 ദശലക്ഷം ടൺ കൽക്കരി കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിച്ചു.

2030ഓടെ സ്വയം നിയന്ത്രിത ഖനന ഉപകരണങ്ങൾ, 5ജി നെറ്റ്‌വർക്കുകൾ, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ, വൈദ്യുത വാഹനങ്ങൾ, എഐ അധിഷ്ഠിത പരിസ്ഥിതി നിരീക്ഷണം എന്നിവ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കായി 2030ഓടെ 1,900 കോടി രൂപ നിക്ഷേപിക്കാനും കോൾ ഇന്ത്യ പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *