ന്യൂഡൽഹി: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സ്പെയിൻ, ബെൽജിയം, ഫിൻലൻഡ്, എസ്റ്റോണിയ എന്നീ നാല് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. സ്പെയിനിൽ, ഇന്ത്യയുടെ യു.പി.ഐ.യും സ്പെയിനിൻ്റെ ബിസം (Bizum) ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനവും തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതിക ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ധാരണയായി. വാഹനനിർമാണം, ഫാർമസ്യൂട്ടിക്കൽസ്, Read More…
Tag: AI
എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി, എഐ കാമറകളുടെ നിരീക്ഷണ സംവിധാനം നിലച്ചു
പാലക്കാട്: വൈദ്യുതി കുടിശ്ശിക അരലക്ഷം രൂപ കടന്നതോടെ എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബന്ധം വിഛേദിച്ചതോടെ പാലക്കാട് ജില്ലയിലെ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും നിലച്ചു. ഇതോടെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവര്‍ത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനാവാത്ത സ്ഥിതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും നിശ്ചലമായി. ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ കാമറകളുടെ നിരീക്ഷണ സംവിധാനവും Read More…
ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം
ന്യൂഡല്‍ഹി: 2026 ഓടെ രാജ്യത്തുടനീളമുള്ള 1,050 ടോള്‍ പ്ലാസകളിലും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന തടസ്സരഹിത ടോള്‍ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പിരിക്കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനം ഒരുക്കിയാണ് ഇത് നടപ്പിലാക്കുക. ഇതുവഴി ടോള്‍പ്ലാസകളില്‍ നിര്‍ത്താതെ തന്നെ കാറുകള്‍ക്ക് ഹൈവേകളില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫാസ്ടാഗില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ടോള്‍ പ്ലാസകളില്‍ Read More…
എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം
മുബൈ: ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് മാത്രം എന്ന നിലയില്‍ നടപ്പാക്കിയിരുന്ന ഓഫര്‍ യോഗ്യരായ എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു. ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ അപ്‌ഡേഷനായ ജെമിനി 3 സേവനവും ലഭിക്കും. Read More…
ഓപ്പണ്‍ എഐ ഇന്ത്യയിലേക്ക്, ഈ വര്‍ഷാവസാനം ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപനം; നിയമനം തുടങ്ങി
ന്യൂഡല്‍ഹി: ഭാഷാ മോഡലായ ചാറ്റ് ജിപിടി വികസിപ്പിച്ച പ്രമുഖ കമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു. കമ്പനിയുടെ ആഗോള വികാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്ന് കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു. ‘ഞങ്ങളുടെ ആദ്യ ഓഫീസ് തുറക്കുന്നതും Read More…
എഐ പണിയെടുക്കും; ടിസിഎസ് 12,000 പേരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. 2025 -2026 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ ഏകദേശം 12,200 തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ലെവല്‍ ഉദ്യോഗസ്ഥരെ ആയിരിക്കും നടപടി ബാധിക്കുക എന്നാണ് കമ്പനിയുടെ വിശദീകരണം. ‘ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന്’ എന്ന വിശേഷണത്തോടെയാണ് ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക Read More…
എഐ വെല്ലുവിളികള്‍ നേരിടാന്‍ ആഗോള ചട്ടക്കൂട് ആവശ്യമാണ്: പ്രധാനമന്ത്രി മോദി
പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) വിശ്വാസ്യത, സുതാര്യത, പക്ഷപാതരഹിതത്വം ഉറപ്പാക്കുന്നതിന് ആഗോള തലത്തില്‍ ചട്ടക്കൂട് നിര്‍മിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചു. പാരീസില്‍ നടന്ന ആഗോള എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എഐ ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുള്ള കോഡ് എഴുതുകയാണ്. അതിനാല്‍ അതിന് മൂല്യാധിഷ്ഠിതവും, അപകടസാധ്യതകള്‍ പരിഹരിക്കുന്നതുമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ആവശ്യമുണ്ട്,” മോദി പറഞ്ഞു. മോദി സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. സൈബര്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍, ഡീപ്‌ഫേക്ക് പ്രചാരണങ്ങള്‍ എന്നിവ തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് Read More…








