
തൃശൂർ: ഷെയർവെൽത്ത് ഇൻവസ്റ്റർ ലേണിങ്ങിന്റെ ആഭിമുഖ്യത്തിൽ അഡ്വാൻസ്ഡ് ടെക്നിക്കൽ അനാലിസിസ് വർക്ക്‌ഷോപ്പ് ഒക്ടോബർ 2ന് തൃശൂരിലെ പ്ലാനറ്റ് അശോകയിൽ നടക്കും.
വേവ് തിയറി, ഫിനാൻസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പോയിന്റ് ആൻഡ് ഫിഗർ ചാർട്ടുകൾ തുടങ്ങിയ വിഷയങ്ങളാണ് ഏകദിന വർക്ക്‌ഷോപ്പിൽ ചർച്ച ചെയ്യുന്നത്.
രാവിലെ 10ന് എഴുത്തുകാരനും സി.എം.ടി.യുമായ ആശിഷ് കയാൽ വേവ് തിയറിയിൽ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് രണ്ടിന് ഷെയർവെത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സെബി രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റുമായ രാമകൃഷ്ണൻ ടി.ബി. ഫിനാൻസിലെ എ.ഐ.യെക്കുറിച്ച് സംസാരിക്കും.
വൈകിട്ട് നാലിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സിലെ (NISM) അസിസ്റ്റന്റ് പ്രൊഫസർ ഡോ. മിറാജ് ഇനംദാർ പോയിന്റ് ആൻഡ് ഫിഗർ ചാർട്ടുകളെക്കുറിച്ച് ക്ലാസ് നയിക്കുന്നതാണ്.




