Kerala News

നാളെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ സ്കൂളുകൾക്ക് അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലയോരങ്ങളിലും തീരദേശ മേഖലകളിലും മറ്റും അതിശക്തമായ മഴ തുടരുന്നതുകൊണ്ടും വെള്ളക്കെട്ടുള്ളതിനാലുമാണ് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.

ആലപ്പുഴ, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *