
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 75 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിന് 13,230 രൂപ വില ആയി.
ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 1,05,840 രൂപയാണ് ഇന്നത്തെ വില.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10,870 രൂപയും ഒരു പവന് 86,960 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.



