India News

കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം, വിഷാംശമെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: ചുമയ്ക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗം അപകടകരമെന്ന് കണ്ടെത്തിയ മൂന്ന് ബ്രാന്‍ഡുകളുടെ കഫ് സിറപ്പുകളുടെ വില്‍പന നിരോധിച്ചു. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടിആര്‍, റീലൈഫ് എന്നീ മൂന്ന് കഫ് സിറപ്പുകള്‍ക്ക് എതിരെയാണ് നടപടി. ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളില്‍ മരണത്തിനുള്‍പ്പെടെ കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. കഫ് സിറപ്പ് ഉപയോഗത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. ഇവയെല്ലാം കോള്‍ഡ്രിഫ് സിറപ്പിന്റെ ഉപയോഗവുമായി Read More…

India News

ചുമയ്ക്കുള്ള ‘കോള്‍ഡ്രിഫ്’ സിറപ്പ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; ഉല്‍പ്പാദനം നിര്‍ത്തിവെക്കാനും നിര്‍ദേശം

ചെന്നൈ: മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു. വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്‌നാട്ടിലുടനീളം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ, മരുന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ഛത്രത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്തി, സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, Read More…

India News

പാകിസ്ഥാന്‍ വിമാനങ്ങള്‍ പ്രവേശിക്കരുത്; വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ. ഒക്ടോബര്‍ 23 വരെയാണ് പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരായ വിലക്ക് പാക്കിസ്ഥാനും ഒക്ടോബര്‍ 23 വരെ നീട്ടിയിരുന്നു. അതേസമയം ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വിലക്കില്ല. പാക് വ്യോമ മേഖല അടച്ചതിനാല്‍ ഉത്തരേന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ദൂരം കൂടിയ ബദല്‍ റൂട്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു Read More…

India News

വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കരുത്; പാക് വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് 2025 ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ അറിയിച്ചു. ഏപ്രില്‍ 30 മുതല്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓപ്പറേറ്റര്‍മാര്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനമില്ല. ഇന്ത്യന്‍ Read More…

Kerala News

ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം: രക്ഷാപ്രവർത്തനത്തിന് മറൈന്‍ ആംബുലൻസുകളും വാടകാ ബോട്ടുകളും സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രിയിൽ ആരംഭിച്ച് ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസം ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം വൈപ്പിന്‍ ബേപ്പൂര്‍ എന്നീ ഫിഷറീസ് Read More…

India News

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനാകില്ല; വിലക്ക് ഏർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം. പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന്റെ മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇനി മുതൽ പാകിസ്ഥാന്റെ സിവിലിയൻ, സൈനിക വിമാനങ്ങൾക്കൊന്നും ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമപരിധിയിൽ പ്രവേശിക്കാൻ അനുമതി ഇല്ല. എന്നാൽ, പാകിസ്ഥാൻ വഴി സഞ്ചരിക്കുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. ഏപ്രിൽ 22-നുണ്ടായ പെഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ സിന്ധു നദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ Read More…

Kerala News

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണം; നിരോധനം കർശനമാക്കി ഹൈക്കോടതി

കൊച്ചി: വിവാഹ സൽക്കാരങ്ങളിലടക്കം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണം എന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് കർശനമായി നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി. 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമാക്കണം എന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ലൈസൻസ് നൽകാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലാണ് Read More…

Kerala News

കായികമേളയിൽ സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിലെ അതിരുവിട്ട പ്രതിഷേധ പ്രകടങ്ങളാണ് നടപടികളിലേക്കെത്തിച്ചത്. രണ്ട് സ്‌കൂളുകളും അന്വേഷണ കമ്മിഷൻ മുൻപാകെ കുറ്റം സമ്മതിച്ചിരുന്നു. പെട്ടെന്നുണ്ടായ വികാരത്തിന്മേലുണ്ടായ പ്രവർത്തിയിൽ അവർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നടപടികൾ ഒഴിവാക്കണമെന്ന സ്‌കൂളുകളുടെ അപേക്ഷ പരിഗണിക്കുമെന്നും വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് കൂടിയാലോചനകൾക്ക് ശേഷം വിലക്ക് നീക്കുന്നതിൽ Read More…

Kerala News

കായികമേളയിൽ സ്‌കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ  ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്നും വിലക്കിയതിലൂടെ ദേശീയ സ്‌കൂൾ കായികമേളയിലും സ്കൂളുകൾക്ക് അവസരം നഷ്ടമാകും. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും Read More…

Kerala News

രണ്ട് സ്‌കൂളുകൾക്ക് വിലക്ക്

കേരള സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ജില്ലയിലെ തിരുനാവായ എൻ.എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ  എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെയാണ് വിലക്കിയത്. അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. 2024 നവംബർ 04 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച  സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ Read More…