ചാർ ധാം യാത്രയുടെ ആദ്യ ആഴ്ചയില്‍ ഏകദേശം മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ സന്ദർശനം നടത്തി. ഹിമാലയത്തിലെ പ്രധാന തീര്‍ത്ഥകേന്ദ്രങ്ങളായ ഗംഗോത്രി ക്ഷേത്രം, യമുനോത്രി ക്ഷേത്രം, കേദാർനാഥ് ക്ഷേത്രം, ബദ്രിനാഥ് ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനായി കഴിഞ്ഞ ഏപ്രില്‍ 19നാണ് ഭക്തർക്കായി തുറന്ന് നൽകിയത്. ഏപ്രില്‍ 26 വൈകിട്ട് 7 മണിവരെ 2,98,048 പേരാണ് നാല് ക്ഷേത്രങ്ങളിലും എത്തിയത്. തീര്‍ത്ഥാടകരുടെ വരവില്‍ ദിവസേന വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഉദ്ഘാടന ദിവസം ഏകദേശം 9,800 പേരായിരുന്നു എത്തിയതെങ്കില്‍, ഞായറാഴ്ച അത് 59,458 Read More…
Tag: char dham yatra
ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി, ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ധാമിൻ്റെ വാതില്‍ തുറന്നതോടെ ഈ വര്‍ഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കമായി. ഉത്തരാഖണ്ഡിലെ ദേവഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേദാർനാഥ് തുറന്നതിനെ തുടര്‍ന്നാണ് യാത്ര ഔദ്യോഗികമായി ആരംഭിച്ചത്. ഈ അവസരത്തില്‍, യാത്രയ്ക്കായി എത്തുന്ന ഭക്തര്‍ക്കായി പ്രധാനമന്ത്രി ഒരു കത്തിലൂടെ തൻ്റെ ആശംസകളും പ്രാര്‍ത്ഥനകളും നേർന്നു. ഭക്തരുടെ സുരക്ഷയും ക്ഷേമവും ആശംസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ആത്മീയ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കേദാര്‍നാഥിലേക്കും ചാര്‍ധാം ക്ഷേത്രങ്ങളിലേക്കുമുള്ള തീര്‍ത്ഥാടനം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമ്പന്നമായ പാരമ്പര്യത്തിൻ്റെയും പ്രതിഫലനമാണെന്ന് പറഞ്ഞു. Read More…
ചാർധാം യാത്ര; ഒരുക്കങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ചാർധാം യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഏപ്രിൽ 19ന് ആരംഭിക്കുന്ന യാത്രയെ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചു. അക്ഷയ ത്രിതിയ ദിനത്തിൽ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്. ഏപ്രിൽ 22ന് കേദാർനാഥ് ക്ഷേത്രവും 23ന് ബദ്രിനാഥ് ക്ഷേത്രവും തുറക്കും. യാത്രാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രുദ്രപ്രയാഗിൽ നിന്ന് ഗുപ്തകാശിയിലേക്ക് നാഷണൽ ഹൈവേ 107 വഴി റോഡ് മാർഗം സഞ്ചരിച്ചു. Read More…



