തൃശൂർ കോർപ്പറേഷൻ ഗസ്റ്റ് ഹൗസായ റൗണ്ട് നോർത്തിലുള്ള ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം സെപ്തംബർ ഏഴാം തിയ്യതി ശനിയാഴ്‌ച വൈകീട്ട് 6.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു ഉ ദ്ഘാടനം നിർവഹിക്കും. കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി. ബാലച ന്ദ്രൻ എം.എൽ.എ. ഫലകം അനാച്ഛാദനം ചെയ്യും. ചീഫ് ഗസ്റ്റായി എ.സി. മൊയ്‌തീൻ എം.എൽ.എയും, ഗ സ്റ്റ് ഓഫ് ഓണറായി ചാണ്ടി ഉമ്മൻ എം.എൽ.എയും മുഖ്യ പ്രഭാഷകനായി ടി.ജെ സനീഷ് കുമാർ എം.എൽ.എ യും ചടങ്ങിൽ സംബന്ധിക്കും.
കല്യാൺ ജൂവലറി സി.എം.ഡി. ടി.എസ്. കല്യാണരാമൻ ഭദ്രദീപം തെളിയിക്കും. ആദ്യ വിൽപ്പന ഉദ്ഘാട നം ജോയ് ആലൂക്കാസ് സി.എം.ഡി ജോയ് ആലുക്കാസും, ഫുഡ് കോർട്ട് ഉദ്ഘാടനം കല്യാൺ സിൽക്സ് എം.ഡി. ടി.എസ്. പട്ടാഭിരാമനും, ബിസിനസ് സെൻ്റർ ഉദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ. കെ.ജി. അനിൽ കുമാറും, എക്‌സിബിഷൻ സെൻ്റർ ഉദ്ഘാടനം ബെസ്റ്റ് ഗ്രൂപ്പ് എം.ഡി. പി.കെ. ജലീ ലും, ബാൻക്വിറ്റ് ഹാൾ ഉദ്ഘാടനം റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ ടി.ആർ. വിജയകുമാറും, വെൽനെ സ്റ്റ് സെന്റർ ഉദ്ഘാടനം ഗോപു നന്തിലത്ത് ഗ്രൂപ്പ് എം.ഡി. ഗോപു നന്തിലത്തും, വെർച്വൽ ഫ്ളോർ ഉദ്ഘാ ടനം ODEPC ചെയർമാൻ കെ.പി. അനിൽ കുമാറും, എ.സി. റെസ്റ്റോറൻ്റ് ഉദ്ഘാടനം കോർപ്പറേഷൻ ഡെ പ്യൂട്ടി മേയർ എം.എൽ. റോസിയും, വെബ്സൈറ്റ് ലോഞ്ചിംഗ് കോർപ്പറേഷൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും നിർവഹിക്കും.
ആധുനിക രീതിയിൽ ഫോർസ്റ്റാർ സൗകര്യമുള്ള 26 സ്യൂട്ട് മുറികളും, വൈവിധ്യ വെജ്-നോൺവെജ് ഭക്ഷ ണം ലഭിക്കുന്ന 12 ഭക്ഷണ സ്റ്റാളുകളും ഇരുനൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോർട്ടും നഗര മധ്യത്തിലെ പ്രത്യേകതയാണ്. 20 പേർക്ക് മുതൽ 500 ഓളം പേർക്കിരിക്കാവുന്ന മീ റ്റിംഗ് ഹാളുകൾ, വെൽനെസ് സെൻ്റർ, ബിസിനസ് സെൻ്റർ, എ.സി. റെസ്റ്റോറൻ്റ്, കാർപാർക്കിംഗ് സൗക ര്യം എന്നിവയോടെ തൃശൂർ റൗണ്ടിന് അഭിമുഖമായുള്ള ഏക റസ്റ്റ് ഹൗസാണ് ബിനി ഹെറിറ്റേജ്
മുൻമന്ത്രി വി.എസ്. സുനിൽകുമാർ, മുൻ ഡി.സി.സി. പ്രസിഡണ്ട് ജോസ് വള്ളൂർ, കോർപ്പറേഷൻ പ്രതിപ ക്ഷ നേതാവ് രാജൻ. ജെ. പല്ലൻ, ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സജീവ് മഞ്ഞില, വ്യാപാരി വ്യവ സായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് അബ്ദുൾ ഹമീദ്, കെ.എച്ച്.ആർ.എ. സംസ്ഥാന വർക്കിംഗ് പ്ര സിഡണ്ട് ബിജുലാൽ, കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, ജയപ്രകാശ് പൂവത്തിങ്കൽ, സാറമ്മ റോബ്‌സൻ, ശ്യാമള മുരളീധരൻ, കരോളിൻ ജെറിഷ് പെരിഞ്ചേരി, കൊച്ചിൻ ദേവ സ്വം ബോർഡ് ചെയർമാൻ ഡോ. സുദർശൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, വടക്കുംനാ ഥൻ ദേവസ്വം സെക്രട്ടറി ടി.ആർ. ഹരിഹരൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരിഷ് കുമാർ, രാഷ്ട്രദീപി ക റെസിഡെന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, ഖാദർ മുസ്ലിയാർ, അഡ്വ. എൻ.സന്തോഷ്, ജെ ഹോട്ടൽസ് ഹോസ്‌പിറ്റാലിറ്റി സർവീസസ് ഉടമ ജോസ് സെബാസ്റ്റ്യൻ എന്നിവർ ആശംസ അർപ്പിക്കും.





