കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് മാത്രം പവന് 2320 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,20,800 രൂപയായി. ഗ്രാമിന് 290 രൂപ വർധിച്ച് 15,100 രൂപയായിട്ടുണ്ട്. ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വില വീണ്ടും 1,20,000 രൂപ കടക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള റെക്കോർഡ് വില. ഡിസംബർ 23ന് ആദ്യമായി ഒരു ലക്ഷം കടന്ന സ്വർണവില തുടർന്ന് കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിലയിൽ വലിയ ചാഞ്ചാട്ടമാണ് കാണുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് വിലവർധനവിന് പ്രധാന കാരണം. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു പവൻ വില.





