Kerala News

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും; നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 2.10ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. തുടർന്ന് ചങ്ങനാശ്ശേരിയിലെ എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങിൽ പങ്കെടുക്കും. രാത്രി കൊച്ചിയിൽ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച രാവിലെ 11ന് തൃശ്ശൂരിൽ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിലും പങ്കെടുക്കും. ഉച്ചയ്ക്കോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങും.

സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5 മുതൽ 7 വരെയും ഞായറാഴ്ച രാവിലെ 8 മുതൽ 11 വരെയും നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വില്ലിങ്ടൺ ഐലൻഡ് മുതൽ ഹൈക്കോടതി ജങ്ഷൻ വരെയുള്ള പ്രധാന പാതകൾ, എം.ജി. റോഡ്, ബാനർജി റോഡ്, ഷണ്മുഖം റോഡ് തുടങ്ങിയ മേഖലകളിലാണ് നിയന്ത്രണം. ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പകരം വഴികൾ നിർദേശിച്ചിട്ടുണ്ട്. വി.വി.ഐ.പി. യാത്ര നടക്കുന്ന സമയത്ത് ഹൈക്കോടതി ജങ്ഷൻ വരെ മാത്രമേ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. എം.ജി. റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *