Kerala News

ആവേശമായി റഗ്ബി മത്സരം; ഇരുവിഭാഗങ്ങളിലും ചക്കാലക്കല്‍ സ്‌കൂള്‍ അക്കാദമി ജേതാക്കള്‍

ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റഗ്ബി മത്സരം കാണികളില്‍ ആവേശവും കൗതുകവും ഉണര്‍ത്തി. പുരുഷ – വനിതാ വിഭാഗങ്ങളിലായി 7 ടീമുകള്‍ മാറ്റുരച്ച മത്സരത്തിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ ഡവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം ഗിരീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി എം അബ്ദുള്‍ റഹിമാന്‍, കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം പി താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് സ്വാഗതം പറഞ്ഞു.പുരുഷ വിഭാഗത്തില്‍ ചക്കാലക്കല്‍ എച്ച്എസ്എസ് അക്കാദമി ടീം ജേതാക്കളും പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി ടീം റണ്ണര്‍അപ്പുമായി. വനിതാ വിഭാഗത്തിലും ചക്കാലക്കല്‍ എച്ച്എസ്എസ് അക്കാദമി ടീമാണ് ജേതാക്കള്‍. പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി ടീം റണ്ണര്‍അപ്പും. വിജയികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് എല്‍ജി ലിജീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.വാട്ടര്‍ ഫെസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20ന് ബേപ്പൂര്‍ ബീച്ചില്‍ നടക്കും. എട്ടു ടീമുകള്‍ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *