തളിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും(2010-2015), കോൺഗ്രസ് തളിക്കുളം മണ്ഡലം സെക്രട്ടറിയും ഇപ്പോൾ NSS കരയോഗം സെക്രട്ടറിയുമായ ശ്രീ രവീന്ദ്രനാഥ് നടുവിലേടത്ത്, ഭാര്യ തളിക്കുളം എൻഎസ്എസ് മഹിളാ സമാജം സെക്രട്ടറി ലതിക രവീന്ദ്രനാഥ്, തളിക്കുളം കോൺഗ്രസ് പ്രവർത്തക കാര്യാട്ട് ബാബു ഭാര്യ ഓമന എന്നിവരെ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു . തളിക്കുളം ബിജെപി പ്രസിഡണ്ട് ശ്രീ ഭഗീഷ് പൂരാടൻ,ജനറൽ സെക്രട്ടറി മണികണ്ഠൻ ആലയിൽ, മുരളി കൊളങ്ങാട്ട്,രാജേഷ് കാര്യാട്ട് , ഷണ്മുഖൻ മയൂർ, ശിവൻ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു…
Related Articles
ഐഎഎസ് പോരാട്ടം ചൂടേറിയപ്പോൾ: ‘മല്ലു ഹിന്ദു’ ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനും എന്. പ്രശാന്തിനും സസ്പെൻഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരിൽ വലിയ ചലനം സൃഷ്ടിച്ച കേസിൽ സസ്പെൻഷൻ നടപടികൾ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും അഗ്രോ ഇൻഡസ്ട്രീസ് ഡയറക്ടർ എന്. പ്രശാന്തിനും സസ്പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പരസ്യപ്രതികരണമാണ് പ്രശാന്തിനെതിരെ നടപടിക്ക് കാരണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. അതേസമയം, ‘മല്ലു ഹിന്ദു’ എന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതാണ് ഗോപാലകൃഷ്ണനെതിരായ നടപടിക്ക് അടിസ്ഥാനം. സമൂഹമാധ്യമങ്ങളിൽ നടത്തിയ പരസ്യപ്രതികരണങ്ങൾ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് സെക്രട്ടറി ശാരദ Read More…
പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം എന്നിവയ്ക്ക് മൂന്നിന് നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങി പറക്കുന്ന എല്ലാ കളിക്കോപ്പുകൾക്കും ജനു. മൂന്നിന് തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ച് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പോലീസിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.
പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ തെരുവിലിറങ്ങും : വി.മുരളീധരൻ
തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. Read More…