Kerala News Politics

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കണം: ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റില്‍ പരാതി


പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ പരാതി ഉയര്‍ന്നു. പിണറായി വിജയന് മാത്രം എന്താണ് ഇളവുകള്‍ നല്‍കുന്നതെന്നായിരുന്നു ഒരു പക്ഷം ചോദിച്ചത്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും പിണറായിക്ക് ഇളവുകള്‍ നല്‍കി എന്ന തരത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയായ എം ഗോവിന്ദനെതിരെയും രൂക്ഷവിമര്‍ശനമുണ്ടായിട്ടുണ്ട് തളിപറമ്പ് നിയോജകമണ്ഡലത്തില്‍ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതിനെ കുറിച്ചാണ് വിമര്‍ശനമുണ്ടായത്. പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വമാണ് തളിപറമ്പിലെ തിരിച്ചടിക്ക് കാരണമായത്. വിമര്‍ശനങ്ങളുണ്ടായിട്ടും ഗോവിന്ദന്‍ തന്റെ ശൈലി മാറ്റുന്നില്ലെന്നും ജില്ല സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. ടിഎം തോമസ് ഐസകും സജി ചെറിയാനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *