ആഗോള വിപണിയിലെ അനിശ്ചിതത്വവും അമേരിക്ക-ഇറാൻ സംഘർഷവും ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ രൂപ വീണ്ടും സമ്മർദ്ദത്തിലായി. യുഎസ് ഡോളറിനെതിരെ രൂപ 18 പൈസ ഇടിഞ്ഞ് 96.38 എന്ന നിലയിലെത്തി.
ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് ട്രഷറി യീൽഡുകളും വിപണിയിലെ ആശങ്ക വർധിപ്പിക്കുന്നതായി ഫോറെക്സ് വ്യാപാരികൾ അറിയിച്ചു. കൂടാതെ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഹോർമുസ് കടലിടുക്ക് സംബന്ധിച്ച അനിശ്ചിതത്വവും രൂപയ്ക്ക് തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തൽ.
ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതി വ്യാപാരത്തെയും നിലവിലെ സാഹചര്യം ബാധിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്.





