Kerala News

ഓണാഘോഷങ്ങൾക്ക് ആവേശം കൂട്ടി 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

കേരളത്തിന്റെ ഏറ്റവും പ്രശസ്ത ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 72-മത് പതിപ്പ് ആഗസ്റ്റ് 22ന് നടത്താൻ തീരുമാനമായി. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

എൻടിബിആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ഇത്തവണത്തെ വള്ളംകളിക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്പോൺസർഷിപ്പ് വിഭാഗങ്ങളും ബജറ്റും സംബന്ധിച്ച കാര്യങ്ങൾ അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *