
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ₹14,000 ആയി. എട്ട് ഗ്രാമിന് ₹1,12,000 ആണ് വില.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില ₹11,565 ആയും എട്ട് ഗ്രാമിന് 92,520 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം വെള്ളിയുടെ വില ഗ്രാമിന് ₹265 ആണ്. എട്ട് ഗ്രാം വെള്ളിക്ക് ₹2,120 നൽകണം.
ഇന്നലെക്കാൾ ഗ്രാമിന് ₹275 കുറഞ്ഞതാണ് ഇന്നത്തെ പ്രധാന പ്രത്യേകത. ആഗോള വിപണിയിലെ ചലനങ്ങളും ഡോളർ-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.
വില ഇടിഞ്ഞ സാഹചര്യത്തിൽ ആഭരണം വാങ്ങലിന് അനുകൂല സമയമാണെന്ന് വ്യാപാരികൾ വിലയിരുത്തുന്നു.




