ഭുവനേശ്വര്‍: ഖരീഫ് കൃഷിക്കാലത്ത് ഒഡിഷയില്‍ രൂക്ഷമായ വളക്ഷാമം അനുഭവപ്പെടുകയാണെന്നും ഇതുമൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ആരോപിച്ച് സംസ്ഥാന ബിജെപി സര്‍ക്കാരിനെതിരെ ബിജു ജനതാദള്‍ (ബിജെഡി) രംഗത്തെത്തി. സംസ്ഥാനത്ത് വളത്തിൻ്റെ വ്യാപകമായ കരിഞ്ചന്ത നടക്കുകയാണെന്നും ഇത് ഭരണകൂടത്തിൻ്റെ സമ്പൂര്‍ണ വീഴ്ചയാണെന്നും ബിജെഡി ആരോപിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ വളം ലഭിക്കാത്ത സാഹചര്യം കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഖാരിഫ് കൃഷിക്കാലത്ത് കര്‍ഷകര്‍ക്ക് വളക്ഷാമമില്ലെന്നും ആവശ്യത്തിന് വളം ലഭ്യമാണെന്നും സര്‍ക്കാര്‍ Read More…
Tag: kharif
ഖരീഫ് കൃഷി അവലോകനം; മഴക്കുറവുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഖരീഫ് കൃഷിയുടെ പുരോഗതി, കാലവർഷത്തിൻ്റെ സ്ഥിതി, മഴക്കുറവ്, വളം-വിത്ത് ലഭ്യത എന്നിവ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മഴക്കുറവുള്ള പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനങ്ങളുമായി തുടർച്ചയായ ഏകോപനം ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജൂലൈ 17 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 658.19 ലക്ഷം ഹെക്ടർ പ്രദേശത്താണ് ഖരീഫ് കൃഷി നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ വിതച്ച വിസ്തൃതി കുറഞ്ഞെങ്കിലും നെല്ല്, പയർവർഗങ്ങൾ ഉൾപ്പെടെ Read More…
മഴയുടെ അഭാവം; ഖാരിഫ് കൃഷിവിസ്തൃതിയിൽ 21% ഇടിവ്
ന്യൂഡല്‍ഹി: രാജ്യത്ത് മഴയുടെ അഭാവവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂൺ വൈകിയെത്തിയതും കാരണം ഖാരിഫ് സീസണിലെ കൃഷിവിസ്തൃതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ 6 വരെ ആകെ 350.85 ലക്ഷം ഹെക്ടറിലാണ് ഖാരിഫ് വിളകള്‍ വിതച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 442.8 ലക്ഷം ഹെക്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നെല്‍വിത്തിടലിലും ഇടിവ് രേഖപ്പെടുത്തി. ഇത്തവണ ജൂലൈ 6 വരെ 60.24 ലക്ഷം ഹെക്ടറിലാണ് നെല്‍ Read More…



