പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മാറ്റി വെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പരീക്ഷകള്‍ നടത്തി മൂല്യനിര്‍ണയം ചെയ്യാന്‍ സമയമില്ലാത്തത് കൊണ്ടാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ നടത്താത്തതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കും.
ഓണം, ക്രിസ്തുമസ് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പരിഗണിച്ചായിരിക്കും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. പ്ലസ് വണ്‍ പരീക്ഷകളുടെ മാര്‍ക്ക് പരിഗണിച്ചായിരിക്കും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. അതിനു പുറമെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തില്‍ അധികൃതര്‍ എത്തിയത്. ഇതിന് മുന്നോടിയായി ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനമായി.





