Kerala News

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷക്കും തലവരിപ്പണത്തിനും വിലക്ക്

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ സ്‌കൂള്‍ പ്രവേശന പ്രായം ആറുവയസ്സാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നിലവില്‍ അഞ്ചുവയസ്സാണ് ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം, എന്നാൽ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് 6 വയസ്സിന് ശേഷം വിദ്യാഭ്യാസം തുടങ്ങുന്നതാണ് ഉചിതം.

കൂടാതെ, ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിനായി പ്രവേശന പരീക്ഷ നടത്താനോ തലവരിപ്പണം (ക്യാപ്പിറ്റേഷന്‍ ഫീസ്) ഈടാക്കാനോ പാടില്ല. ഇത് 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വകുപ്പുകള്‍ക്കു വിരുദ്ധമാണ്, എന്നതിനാൽ നിയമ ലംഘനം തുടരുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ പൊതു പരീക്ഷകളുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിന് ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും, ചോദ്യപേപ്പര്‍ തയാറാക്കലില്‍ ഉണ്ടായ ചില തെറ്റുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരീക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തന്നെ നിരന്തര മൂല്യനിര്‍ണ്ണയം, ചോദ്യബാങ്ക് തയ്യാറാക്കല്‍, പേപ്പര്‍ മൂല്യനിര്‍ണ്ണയം തുടങ്ങിയവ നടപ്പിലാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗരേഖ ഏപ്രിലിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *