വെനസ്വേലയില്‍ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കരാക്കസിലും ലാ ഗുയ്‌റയിലെ തുറമുഖ നഗരത്തിലുമാണ് നശനഷ്ടങ്ങളുണ്ടായത്. ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് വെനസ്വേലയിലെ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. യാരാക്വ പ്രവിശ്യയില്‍ 13.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ ഉത്ഭവ കേന്ദ്രം. തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതാണ് നാശനഷ്ടങ്ങള്‍ വര്‍ധിക്കാനിടയാക്കിയത്.ഭൂകമ്പത്തെ തുടര്‍ന്ന് വെനസ്വേലയ്ക്ക് അമേരിക്കയും എല്‍ സാല്‍വഡോറും പിന്തുണ പ്രഖ്യാപിച്ചു.അതെസമയം പ്യൂര്‍ട്ടോ റിക്കോയ്ക്കും വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tag: tsunami
ഭൂചലനം; 10 അടി വരെ തിരമാലകൾ ഉയരാം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
ടോക്യോ: ശക്തമായ ഭൂചലനമുണ്ടായതിനു പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. 10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ജപ്പാന്റെ വടക്കു കിഴക്കൻ തീരത്ത് എത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. ആവോമോറി, ഹൊക്കൈഡോ, ഇവാറ്റെ പ്രവിശ്യകളിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ഭൂചലനത്തിന്റെ വിഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു. ഭൂചലനം ഏതാണ്ട് ഒരു മിനിറ്റ് നീണ്ടു നിന്നതായി പ്രദേശവാസികളിലൊരാൾ പ്രതികരിച്ചു. തീരദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ തന്നെ മാറണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർച്ച് Read More…
റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി
മോസ്‌കോ: അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു റഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചതായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വിഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്. പസിഫിക് സമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക് – കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. റഷ്യയിലെ കംചത്ക ഉപദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമി തിരകള്‍ Read More…
സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി
ഒരു ദുരന്തമുണ്ടായാല്‍ ഏതുതരത്തില്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതിന്റെ നേര്‍ക്കാഴ്ചയുമായി സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ അഴീക്കോട് വില്ലേജ് പരിധിയില്‍പ്പെടുന്ന അഴീക്കോട് മുനക്കല്‍ ബീച്ച് പരിസരത്ത് ദുരന്ത പ്രതിരോധ പരിശീലന പരിപാടി സുനാമി റെഡി പ്രോഗ്രാമാണ് ആദ്യം ആശങ്കയും പിന്നീട് കൗതുകവുമായത്. ഇന്‍കോയിസ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സുനാമി മോക് ഡ്രില്‍ പ്രോഗ്രാം ജില്ലാ Read More…
സുനാമി മോക്ഡ്രില്‍; ടേബില്‍ ടോപ്പ് മീറ്റിംഗ് നടത്തി
സുനാമി വന്നാല്‍ എങ്ങിനെ ആളുകളെ രക്ഷപ്പെടുത്താമെന്നും, ഒരു അപകടമുന്നറിയിപ്പുണ്ടായാല്‍ പഞ്ചായത്തും പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ഫിഷറീസ്, ആര്‍ടിഒ, കടലോര ജാഗ്രതാ സമിതി, സന്നദ്ധ സംഘടനകള്‍, അപകടസ്ഥലത്തെ താമസക്കാര്‍ എന്നിവര്‍ എന്തെല്ലാം ഇടപെടലുകള്‍ നടത്തണമെന്നും ബോധവത്ക്കരണം നടത്തുന്നതിനായി ദുരന്തനിവാരണ അതോറിട്ടി സുനാമി മോക്ഡ്രില്‍ നടത്തുന്നു. മോക്ഡ്രില്ലിനു മുന്നോടിയായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് ബീച്ചിനു സമീപമുള്ള സുനാമി ഷെല്‍ട്ടറില്‍ ടേബില്‍ ടോപ്പ് യോഗം ചേര്‍ന്നു. ഡിസംബര്‍ 19 ന് മുനക്കല്‍ ബിച്ചില്‍ വെച്ച് രാവിലെ 10.30 മുതല്‍ Read More…





