തിരുവനന്തപുരത്ത് പൊലീസിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച നടൻ ജയസൂര്യ തനിക്കെതിരായ പീഡന ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. “ഞാൻ ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്” എന്ന വാക്കുകളിൽ തന്റെ നിരപരാധിത്വം പ്രഖ്യാപിച്ച നടൻ, ആരോപണം ഉന്നയിച്ച വ്യക്തിയുമായി തനിക്ക് സൗഹൃദമില്ലെന്നും വ്യക്തമാക്കി.
“അവർ എന്ത് പറഞ്ഞാലും ഉത്തരം പറയാനുള്ള ആളല്ല ഞാൻ. ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വിളിച്ചു പറയുമോയെന്നും ജയസൂര്യ ചോദിച്ചു. പൊലീസില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയേണ്ടതില്ലെന്നും ജയസൂര്യ പറഞ്ഞു.”
2008ൽ നടന്നെന്നു പറയപ്പെടുന്ന സംഭവത്തിൽ, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.