Business Economy India Job Kerala News Politics Security Technology

ഇഡി റിപ്പോർട്ടിലെ വിവരങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തരുത് : ജേക്കബ് തോമസ്

തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളും ആരോപണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി നാഷണൽ കൗൺസിൽ അംഗവും മുൻ വിജിലൻസ് മേധാവിയുമായ ജേക്കബ് തോമസ് ഐപിഎസ് (റിട്ടയേഡ്) ആവശ്യപ്പെട്ടു. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ ഗൗരവമുള്ളതാണെങ്കിൽ, അവ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ നിയമാനുസൃതമായ തുടർനടപടികൾ വൈകിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്. ഇഡി Read More…

India Kerala News Politics

സിഎംആർഎൽ മാസപ്പടി കേസ്: കേരളത്തിൽ വീണ്ടും ഇഡി റെയ്ഡ്

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സൊലൂഷൻ്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ചൊവ്വാഴ്ച കേരളത്തിലെ വിവിധ ഇടങ്ങളിൽ വീണ്ടും പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ PMLA പ്രകാരം സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL), വീണ വിജയൻ്റെ ഇപ്പോൾ Read More…

Kerala News

വീണ ടി ഇഡിക്ക് മുമ്പില്‍ വീണ്ടും ഹാജരായി

എക്‌സാലോജിക് സിഎംആര്‍എല്‍ മാസപ്പടി കേസില്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വിണ ടി ഇന്ന് വീണ്ടും ഇഡി ഓഫീസില്‍ ഹാജരായി. ഈ മാസം 29ന് ഹാജരാകണമെന്നായിരുന്നു ഇഡി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ഓഫീസിലേക്ക് ഇഡി വിളിച്ചു വരുത്തിയെന്നാണ് സൂചന. രണ്ടാം തവണയാണ് മാസപ്പടി കേസില്‍ വിണയെ ഇഡി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. 2016 മുതല്‍ 2021, കാലയളവ് വരെ 2,78,01,000 രൂപ വീണക്കും കമ്പനിക്കുമായി Read More…

Kerala News Politics

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ വിജയൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും എക്‌സാലോജിക് ഐടി സ്ഥാപനത്തിൻ്റെ ഉടമയുമായ വീണ വിജയൻ ബുധനാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇഡി മുമ്പ് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് വീണ മെയിൽ അയച്ചിരുന്നു. എന്നാൽ സാവകാശം തരില്ലെന്ന് അറിയിച്ച് പുതുതായി ഇഡി സമൻസ് നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 10.30 ഓടെയാണ് അവർ ഇഡി ഓഫീസിലെത്തിയത്. Read More…

Kerala News Politics

സിഎംആർഎൽ കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് വീണ വിജയൻ

സിഎംആർഎൽ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) എക്സ് ലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നിശ്ചയിച്ച ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ആവശ്യപ്പെട്ടു. കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ വീണ വിജയന് ഇഡി സമൻസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വീണ വിജയൻ ഇഡിക്ക് ഇ-മെയിൽ അയച്ചതായാണ് വിവരം. സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് Read More…

Kerala News

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് തട്ടിപ്പ്: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് മുഖ്യപങ്കെന്ന് എസ്‌എഫ്‌ഐഒ കുറ്റപത്രം

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം. തട്ടിപ്പില്‍ വീണയ്ക്ക് മുഖ്യപങ്കെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയുടെ പേരില്‍ എത്തി. എക്‌സാലോജിക് കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസം എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. എക്സാലോജിക് കമ്പനി തുടങ്ങിയ ശേഷം വളര്‍ച്ച Read More…