ന്യൂഡൽഹി: രാഷ്ട്രപതി ദ്രൌപതി മുർമു പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്ന് രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർക്കാണ് പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മലയാളത്തിൻ്റെ മെഗാസ്റ്റാറായ മമ്മൂട്ടി, നടൻ സതീഷ് ഷാ, ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, പിന്നണി ഗായിക അൽക്ക യാഗ്നിക്, ടെന്നിസ് ഇതിഹാസം വിജയ് അമൃത് രാജ് എന്നിവർ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പൊതുകാര്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മുൻ സുപ്രീംകോടതി ജഡ്ജി കെടി തോമസിനും സാഹിത്യ-വിദ്യാഭ്യാസ Read More…
Tag: padma awards
ഗാംഗ്ടോക്കിൽ പത്മ പുരസ്കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
സിക്കിമിലെ ഗാംഗ്ടോക്കിൽ നടത്തിയ സന്ദർശനത്തിനിടെ പത്മ പുരസ്കാര ജേതാക്കളുമായും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ സംബന്ധിച്ച് പത്മ അവാർഡ് ജേതാക്കളുമായി ആശയവിനിമയം നടന്നതായി അധികൃതർ അറിയിച്ചു. ‘വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരുമായി സംവദിക്കാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായി കണക്കാക്കുന്നു’ എന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ X-ൽ കുറിച്ചു. പ്രധാനമന്ത്രിയുടെ സിക്കിം സന്ദർശനത്തിൻ്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.



