ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപ പ്രദേശങ്ങളില്‍ മിസൈലാക്രമണം നടത്തി ഇറാന്‍. ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍-യുഎസ് രാജ്യങ്ങള്‍ ഇറാനുമായുള്ള സംഘര്‍ഷം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെയാണ് പുതിയ ആക്രമണങ്ങൾ ഇറാന്‍ നടത്തിയിരിക്കുന്നത്. തെക്കന്‍ ഇസ്രയേലിലെ ദിമോണ, അരാദ് എന്നീ നഗരങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. ഇസ്രയേലിലെ അതീവ സുരക്ഷ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഈ മേഖലകളിലാണ്. അതെസമയം ഇറാന്‍ ഉപയോഗിച്ച മിസൈലുകളെ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ഇസ്രയേല്‍ സൈന്യം Read More…
Tag: us
ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് സര്‍വ്വനാശം: ട്രംപ്
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാൻ്റെ ഊര്‍ജകേന്ദ്രങ്ങളെ തരിപ്പണമാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 48 മണിക്കൂര്‍ സമയമാണ് ഇറാന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലുള്ള യുഎസിൻ്റെ എല്ലാ ഊര്‍ജ, സാങ്കേതിക, ജലശുദ്ധീകരണ ശാലകളും നശിപ്പിച്ച് കളയുമെന്നാണ് ട്രംപിൻ്റെ ഭീഷണിയോട് ഇറാൻ്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഭൂരിഭാഗം ചരക്ക് നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളാണ് Read More…
എണ്ണ വ്യാപാരത്തിന് ഡോളർ ഉപേക്ഷിച്ച് ഇറാൻ?
ഇറാന്‍ -യുഎസ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടയില്‍ ഹോര്‍മുസ് കടലിടുക്കിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ തിരിയുന്നത്. ആഗോള എണ്ണ ഗതാഗതത്തിന് പേര് കേട്ട പ്രധാന സമുദ്ര പാതകളിലൊന്നാണിത്. നിലവില്‍ ചില രാജ്യങ്ങള്‍ക്ക് ഈ പാത അനുവദിച്ചിട്ടുണ്ട്. ഇറാന്‍ ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താനൊരുങ്ങുന്നുവെന്നാണ് ടെഹ്രാനില്‍ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്.സാധാരണയായി അന്താരാഷ്ട്രാ എണ്ണ വ്യാപാരം ഭൂരിഭാഗവും യുഎസ് ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്‍ യുവാന്‍ കറന്‍സിയിലേക്ക് മാറുമോ എന്നറിയാനുള്ള ആകാംക്ഷയാണ് ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.ഡോളറില്‍ നിന്ന് മറ്റ് Read More…
ഇസ്ഫഹാന്‍ ഫാക്ടറിയില്‍ മിസൈല്‍ ആക്രമണം; 15 മരണം
മധ്യ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായിക മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഫാക്ടറിക്കുള്ളില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവരാണ് ആക്രമണത്തില്‍ മരണപ്പെട്ടതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നീല്‍ യുഎസ്-ഇസ്രയേല്‍ സൈന്യങ്ങളാണെന്ന് അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ഇറാനു നേരെ ഉണ്ടായത്. ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 1,444 പേരെങ്കിലും കൊല്ലപ്പെടുകയും, 18,500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം Read More…
ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര സഹകരണം പ്രതീക്ഷിക്കുന്നു: ഡൊണാൾഡ് ട്രംപ്
ചൈന ഉൾപ്പെടെ പല രാജ്യങ്ങളും അമേരിക്കയുമായി ചേർന്ന് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന പ്രതീക്ഷ; ഇറാനെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നും സുരക്ഷിതമായും നിലനിർത്തുന്നതിനായി അമേരിക്കയുമായി ചേർന്ന് ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് Donald Trump. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Truth Social-ലൂടെ നടത്തിയ പ്രസ്താവനയിലാണ് ട്രംപ് Read More…
ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ മൈന്ലെയർ കപ്പലുകൾ മുക്കി; സംഘർഷം ശക്തം
മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നു. അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ നിരവധി കപ്പലുകൾ മുങ്ങിച്ചതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിൽ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന 16 മൈന്ലെയർ കപ്പലുകൾ ഉൾപ്പെടെ നിരവധി കപ്പലുകളാണ് ആക്രമണത്തിൽ നശിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് അമേരിക്കയുടെ നടപടി. ഇതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനോട് കടുത്ത മുന്നറിയിപ്പ് Read More…
“ഇറാൻ സൈനിക നീക്കങ്ങളിൽ അമേരിക്ക പ്രാരംഭ ടൈംലൈനിനെക്കാൾ വളരെ മുന്നിൽ” – ട്രംപ്
ഇസ്രായേലിന്റെ ശക്തമായ ആക്രമണം തുടരുന്നു; ടർക്കി വ്യോമപരിധിയിൽ ഇറാൻ മിസൈൽ നാറ്റോ വെടിവെച്ചു തകർത്തു വാഷിംഗ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ഉടൻ അവസാനിക്കാമെന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംന്പ് അവകാശപ്പെട്ടു. സൈനിക നീക്കങ്ങളിൽ അമേരിക്ക തന്റെ പ്രാരംഭ ടൈംലൈനിനെക്കാൾ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ്, “ഞങ്ങൾ ഇതിനകം യുദ്ധത്തിൽ ജയിച്ചു. എന്നാൽ ഇനിയും മതിയായത്ര ജയിച്ചിട്ടില്ല,” എന്നായിരുന്നു പ്രതികരണം. ഇറാനിലെ പ്രധാന ലക്ഷ്യങ്ങൾ വേഗത്തിൽ തകർത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അവർ എല്ലാം Read More…
ഇസ്രായേൽ ആക്രമണ ഭീഷണിക്കിടെ ഓൺലൈൻ വോട്ടെടുപ്പ്; മുജ്തബ ഖമനെയി ഇറാന്റെ പുതിയ പരമാധികാര നേതാവ്
തെഹ്റാൻ: കടുത്ത യുദ്ധസാഹചര്യവും ഇസ്രായേൽ ആക്രമണ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ പരമാധികാര നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുൻ പരമാധികാര നേതാവായ അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനെയി. എൺപത്തിയെട്ട് മുതിർന്ന ഷിയാ പുരോഹിതന്മാർ ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സുരക്ഷാ ഭീഷണി നിലനിന്നതിനാൽ നേരിട്ടുള്ള യോഗം ഒഴിവാക്കി ഓൺലൈൻ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇറാനിലെ ഷിയാ വിശ്വാസികളുടെ പ്രധാന മതകേന്ദ്രമായ ഖും നഗരത്തിലെ ഒരു കെട്ടിടത്തിലാണ് സാധാരണയായി വിദഗ്ധ Read More…
പശ്ചിമേഷ്യയിലെ സംഘർഷം: സംവാദത്തിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യയുടെ പിന്തുണ — എസ്. ജയശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കുകയും സംവാദവും നയതന്ത്രവും വഴി പ്രശ്നപരിഹാരം കണ്ടെത്തുകയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണം നടത്തുകയും തുടർന്ന് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം ശക്തമായതായി അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സമാധാനമാണ് പ്രധാനമെന്നും എല്ലാ പക്ഷങ്ങളും സംയമനം പാലിച്ച് സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. മേഖലയിൽ Read More…
മിഡിൽ ഈസ്റ്റ് പ്രതിസന്ധി: 32,000-ത്തിലധികം അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു
ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന ദൗത്യം വൻ വിജയമായി തുടരുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി ഡിലൻ ജോൺസൺ അറിയിച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച തീവ്രമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇതിനോടകം 32,000-ത്തിലധികം അമേരിക്കൻ പൗരന്മാർ യുഎസിൽ സുരക്ഷിതമായി തിരിച്ചെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഈ കണക്കുകൾക്ക് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് താൽക്കാലികമായി മാറിയവരെയും ഇപ്പോഴും യാത്രാമധ്യേ ഉള്ളവരെയും ഉൾപ്പെടുത്തിയാൽ മടങ്ങിയെത്തിയവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. Read More…









